News

ചെർക്കളം അബ്ദുള്ള സ്മാരക സാംസ്ക്കാരിക സഭാ ഭാവന(Cherkalam Abdullah Memorial Cultural Congregation) 'സല്യൂട്ട് അവാർഡ് 2020' പ്രഖ്യാപനം.
2020
14
Sep
ലോക് ഡൗൺ കാലത്തെ മികച്ച സാമൂഹ്യ പ്രവർത്തകരെയും സാമൂഹ്യ ജീവകാരുണ്യ സംഘടനകളേയും ആദരിക്കുക എന്ന ഉദ്യേശത്തോടെ, അജ് വാ ഫൗണ്ടേഷൻ ഫോർ സോഷ്യൽ ആക്ടിവിറ്റീസ് ഏർപ്പെടുത്തുന്ന അവാർഡിന് രണ്ട് മാസങ്ങൾക്ക് മുമ്പാണ് എൻട്രികൾ ക്ഷണിച്ചത്. കാസറഗോഡ് ജില്ലയിൽ നിന്നും ഗൾഫിൽ നിന്നും ഓൺലൈൻ എൻട്രികൾ സ്വീകരിച്ചതിന് ശേഷം സാമൂഹ്യ, സാംസ്കാരിക, ആരോഗ്യ, വിദ്യാഭ്യാസ, നിയമ, നിയമപാലന, കലാ തുടങ്ങിയ വിവിധ രംഗത്തെ പ്രമുഖരായ പത്തംഗങ്ങൾ ചേർന്ന ജ്യൂറി ആണ് അവാർഡിന് അർഹരായവരെ കണ്ടെത്തുന്നത്.

2020 സെപ്റ്റംബർ 15ന് 'അജ് വാ ഫൗണ്ടേഷൻ ഇന്ത്യ' എന്ന വെബ് സൈറ്റിലൂടെയും ഇന്നത്തെ പ്രഖ്യാപനം പ്രസിദ്ധപ്പെടുത്തും.

ജ്യൂറി ചെയർമാൻ പ്രമുഖ കലാകാരനും അവാർഡ് ജേതാവുമായ ശങ്കരനാരായണ പി.എസ്. പുണിഞ്ചിത്തായ അവർകളാണ്. വ്യക്തിവികസന, സാമൂഹ്യ ബോധവത്ക്കരണ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന അന്താ രാഷ്ട്ര പ്രശസ്തൻ വി.വേണുഗോപാൽ, പ്രമുഖ ആരോഗ്യ സാമൂഹ്യ പ്രവർത്തകൻ ബി.അഷ്റഫ്, കാസറഗോട്ടെ പ്രമുഖ പത്ര പ്രവർത്തകൻ മുജീബ് റഹ്മാൻ, നിയമ മേഘലയിലെ യുവ പ്രസരിപ്പ് അഡ്വ.കെ.കെ.മുഹമ്മദ് ഷാഫി, പോലീസ് ഇൻറലിജൻസിൽ മികച്ച സേവനം നടത്തി വിരമിച്ച ഹാജ നസ്റുദ്ധീൻ, അധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ ടി.കെ. അഹമ്മദ് മാസ്റ്റർ, സാമൂഹ്യ പ്രവർത്തകരും നിരൂപകരുമായ അബ്ദുൽ ഖാദർ ചെങ്കള, ഷമീർ പാറയിൽ മസ്ക്കറ്റ്, സി.എച്ച്.നൗഷാദ് എന്നിവരാണ് ജ്യൂറി അംഗങ്ങൾ.
2020
14
Sep
Top